കൊച്ചി: വീട്ടിൽ കയറി സ്ത്രീെയ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ ഓടിച്ച് പിടികൂടി പൊലീസിൽ ഏൽപിച്ചു. കൊല്ലം ചാത്തന്നൂർ സ്വദേശി ബാബുരാജാണ് (28) പിടിയിലായത്. കടവന്ത്ര സുഭാഷ് നഗറിലെ വീടിന് സമീപമെത്തിയ ഇയാൾ 62കാരിയായ വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. വീടിന് പിൻവശത്തുകൂടി എത്തിയ പ്രതി വസ്ത്രങ്ങൾ ഊരി എറിഞ്ഞശേഷം അടിവസ്ത്രം മാത്രം ധരിച്ച് വീട്ടിൽ ഓടിക്കയറി ആക്രമിക്കുകയായിരുന്നു. നിലത്തുവീണ വീട്ടമ്മ നിലവിളിച്ചതോടെ ആളുകൾ ഓടിക്കൂടി. പ്രതി കടക്കാൻ ശ്രമിച്ചെങ്കിലും ആളുകൾ ഓടിച്ച് പിടികൂടി. പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ വീട്ടമ്മയെ കടവന്ത്ര ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പ്രതി ട്രെയിനിലും വിവിധ സ്ഥലങ്ങളിലും കറങ്ങിനടക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.