കയർ മേഖലയിലെ യന്ത്രവത്കരണം: സ്വകാര്യ നിക്ഷേപകർക്ക് 20 ശതമാനം സബ്സിഡി -മന്ത്രി െഎസക് ആലപ്പുഴ: കയർ മേഖലയിലെ യന്ത്രവത്കരണത്തിന് സ്വകാര്യ നിക്ഷേപകർക്ക് 20 ശതമാനം സബ്സിഡി നൽകാൻ സർക്കാർ തയാറാണെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് െഎസക്. സ്വകാര്യ മേഖലയുടെ സഹായമില്ലാതെ കയർ മേഖലയിൽ വികസനം കൈവരിക്കാനാവില്ലെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നിക്ഷേപങ്ങൾക്ക് പരിധിയുണ്ടാകില്ല. അഞ്ചു വർഷത്തിനുള്ളിൽ കയർ മേഖലയിൽ 1200 കോടിയുടെ മുതൽ മുടക്കുണ്ടാകും. ചകിരിനാര് നേരിട്ട് തടുക്കായി മാറ്റുന്ന നീഡ്ൽ ഫെൽറ്റ് യന്ത്രമുൾപ്പെടെയുള്ള നിക്ഷേപങ്ങൾക്ക് സബ്സിഡി ലഭ്യമാക്കും. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഒക്ടോബർ അഞ്ചു മുതൽ ഒമ്പതുവരെ നടക്കുന്ന ഏഴാമത് കയർ കേരള 2017ൽ 50 രാജ്യങ്ങളിൽനിന്നായി 120 വിദേശ ബയർമാരും150 ദേശീയ ബയർമാരും പെങ്കടുക്കും. എട്ടിന് നടക്കുന്ന കയർ ഭൂവസ്ത്ര സെമിനാറിൽ പഞ്ചായത്തുകളുമായി കയർ വികസന വകുപ്പ് 100 കോടിയുടെ കരാറുകളിൽ ഒപ്പുെവക്കും. നൂതന കയർ യന്ത്ര നിർമാണം, പുതിയ കയറുൽപന്നങ്ങളുടെ ഡിസൈൻ എന്നിവക്ക് സംസ്ഥാന അടിസ്ഥാനത്തിലും ഏറ്റവും വിസ്തൃതമായി കയർ ഭൂവസ്ത്രം സ്ഥാപിച്ച പഞ്ചായത്തുകൾക്ക് ജില്ലാടിസ്ഥാനത്തിലും അവാർഡ് നൽകും. വാർത്തസമ്മേളനത്തിൽ കയർ കോർപറേഷൻ ചെയർമാൻ ആർ.നാസർ, േഫാമിൽ ചെയർമാൻ കെ.ആർ.ഭഗീരഥൻ, കയർ മെഷിനറി കോർപറേഷൻ ചെയർമാൻ കെ.പ്രസാദ്, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ഗണേശൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.