ചേര്‍ത്തല-: സമരപ്പന്തലിൽ ഒാണമുണ്ട് നഴ്സുമാരുടെ സമരം അനിശ്ചിതമായി നീളുന്നു. തിരുവോണത്തിന് കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് സമരപ്പന്തലിലെത്തിയ നഴ്സുമാര്‍ കഞ്ഞിയും കപ്പക്കറിയും തയാറാക്കി ഭക്ഷിച്ച് ഓണത്തെ വരവേറ്റു. നഗരത്തിലെ സ്വകാര്യ ആശുപത്രിയായ കെ.വി.എമ്മിൽ നഴ്സുമാര്‍ നടത്തുന്ന സമരം 16 ദിവസമായിട്ടും തീരുമാനമാകാതെ തുടരുകയാണ്. ആശുപത്രി മാനേജ്മെൻറിെൻറ പിടിവാശിമൂലമാണ് തീരുമാനമാകാതെ നീണ്ടുപോകുന്നതെന്നാണ് സമരക്കാരുടെ പരാതി. വിട്ടുവീഴ്ചക്ക് തയാറായിട്ടും മാനേജ്മെൻറിന് പിടിവാശിയെന്ന് സമരക്കാർ പറയുന്നു. ആശുപത്രിയുടെ മുന്നില്‍ ദേശീയപാതയോരത്ത് പന്തല്‍കെട്ടിയാണ് സമരം. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, സര്‍ക്കാർ അനുവദിച്ച മിനിമം വേതനം നടപ്പാക്കുക, ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ലേബർ ഒാഫിസറുടെ സാന്നിധ്യത്തിൽ ഒന്നിലധികം തവണ ചര്‍ച്ച ചെയ്തിട്ടും തീരുമാനമാകാതെ വരുകയും പിന്നീട് കൊല്ലത്ത് റീജനല്‍ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാമെന്ന് സമ്മതിച്ചെങ്കിലും രാത്രി 12ന് തീരുന്ന വിധമുള്ളതിനോട് നഴ്സുമാര്‍ക്ക് യോജിക്കാന്‍ കഴിയാതിരുന്നതിനാൽ തീരുമാനമാകാതെ പിരിഞ്ഞു. തുടര്‍ന്ന് രണ്ടിന് വീണ്ടും ചര്‍ച്ചക്ക് വെച്ചെങ്കിലും ആശുപത്രി മാനേജ്മെൻറ് പ്രതിനിധി എത്തിയില്ല. ഇനി തിരുവനന്തപുരത്ത് ലേബർ കമീഷണറുടെ ഓഫിസിൽ ചര്‍ച്ച നടത്താനാണ് സാധ്യതയെന്നാണ് സമരക്കാര്‍ പറയുന്നത്. എന്തായാലും ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് നഴ്സുമാര്‍ പറയുന്നു. ന്യായമായ വിട്ടുവീഴ്ചക്ക് തയാറാണെന്നും ആശുപത്രിയില്‍ പുതിയ നഴ്സുമാരെ നിയമിക്കുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നും സമരക്കാര്‍ പറഞ്ഞു. അയ്യങ്കാളി ജയന്തിയാഘോഷം മാവേലിക്കര: അയ്യങ്കാളിയുടെ 155-ാം ജയന്തി കേരള പുലയര്‍ മഹാസഭ മാവേലിക്കര യൂനിയൻ ആഘോഷിച്ചു. കരയംവട്ടം ജങ്ഷനില്‍നിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സാംസ്‌കാരിക ഘോഷയാത്ര നടന്നു. തഴക്കര സംസ്‌കൃത സ്‌കൂളില്‍ നടന്ന ജയന്തിസമ്മേളനം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗം കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് യൂനിയന്‍ പ്രസിഡൻറ് എം. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. രാജപ്പന്‍ ജന്മദിന സന്ദേശം നല്‍കി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, യൂനിയന്‍ സെക്രട്ടറി വെട്ടിയാര്‍ വിജയന്‍, വൈസ് പ്രസിഡൻറ് പി.കെ. വിദ്യാധരന്‍, ട്രഷറർ കെ.സി. ഉദയഭാനു, ടി.കെ. മത്തായി, ജിജിത്ത്കുമാര്‍,ആര്‍. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.