മുഖം തിരിച്ചുകിട്ടിയ സന്തോഷവുമായി അജയഘോഷി​െൻറ ഓണം

കൊച്ചി: ബൈക്ക് യാത്രക്കിടെ വൈദ്യുതി പോസ്റ്റിൽ തലയിടിച്ച് തെറിച്ചുവീണ് ഗുരുതര പരിേക്കാടെ വികൃതമായ ഡിഗ്രി വിദ്യാർഥിയുടെ മുഖം മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുനഃസൃഷ്ടിച്ചു. കൂത്താട്ടുകുളം കോഴിമുറിയില്‍ ഇടശ്ശേരി ഇ.കെ. കുമാര​െൻറ മകനും കൂത്താട്ടുകുളം ഗവ. കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിയുമായ അജയഘോഷിനാണ് എറണാകുളം സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയില്‍ എട്ടുമണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ മുഖം തിരിച്ചുകിട്ടിയത്. സ്വകാര്യബസുകള്‍ സമരത്തിലായിരുന്ന ദിവസം സുഹൃത്തി​െൻറ ബൈക്കിന് പിറകിലിരുന്ന് കോളജില്‍നിന്ന് വീട്ടിലേക്ക് തിരിച്ചുപോകും വഴിയാണ് രാമമംഗലത്തിനടുത്ത് അജയഘോഷ് അപകടത്തിൽെപട്ടത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് റോഡിലെ വലിയ കുഴി ഒഴിവാക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അജയഘോഷ് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ താടിയെല്ലിനും മോണക്കും ചുണ്ടുകള്‍ക്കും തലയോട്ടിക്കും ഗുരുതര പരിക്കേറ്റ അജയഘോഷിനെ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ പ്രാഥമിക ചികിത്സക്കുശേഷമാണ് ആഗസ്റ്റ് 19-ന് സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെത്തിച്ചത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂലിപ്പണിക്കാരനായ അച്ഛൻ കുമാരനും അമ്മ അംബികയും വിദ്യാർഥിയായ അനുജന്‍ അനന്തുവും അടങ്ങുന്നതാണ് അജയഘോഷി​െൻറ കുടുംബം. സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ ഡോ. ജോര്‍ജ്, ഡോ. ആഷ, ഡോ. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.