മദ്യനയം: സാംസ്​കാരിക നായകരുടെ മൗനം അദ്​​ഭുതകരം -^കെ.സി. വേണുഗോപാൽ

മദ്യനയം: സാംസ്കാരിക നായകരുടെ മൗനം അദ്ഭുതകരം --കെ.സി. വേണുഗോപാൽ കൊച്ചി: മദ്യനയം മാറ്റിയതിനോട് സാംസ്കാരിക നായകരടക്കം പുലർത്തുന്ന മൗനം അദ്ഭുതപ്പെടുത്തുന്നതാണെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മേഴ്സി രവി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീർഘകാലത്തെ ചർച്ചകൾക്കൊടുവിൽ രൂപം കൊടുത്തതാണ് യു.ഡി.എഫ് സർക്കാറി​െൻറ മദ്യനയം. ഇത് കേവലം സർക്കാർ ഉത്തരവിലൂടെയാണ് മാറ്റിയത്. ഇത്തരമൊരു നടപടി യു.ഡി.എഫ് സർക്കാറി​െൻറ കാലത്താണ് ഉണ്ടാകുന്നതെങ്കിൽ ഇവിടെ എന്താകും സംഭവിക്കുകയെന്ന് ചിന്തിക്കാവുന്നതാണ്. മദ്യഷാപ്പുകൾക്കരികിൽനിന്ന് സ്കൂളുകളും മറ്റും മാറ്റിസ്ഥാപിക്കാൻ നിർദേശം ഉണ്ടായാലും അദ്ഭുതപ്പെേടണ്ടതില്ല. മോദി സർക്കാർ തെറ്റിദ്ധാരണ പരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്. 25,000 കോടി ചെലവിട്ടാണ് നോട്ടുനിരോധനം നടപ്പാക്കിയത്. ഇപ്പോൾ 16,000 കോടിയുടെ നേട്ടം മാത്രമാണുണ്ടായതെന്ന് സർക്കാർതന്നെ സമ്മതിക്കുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വിമർശകരുടെ വായടപ്പിക്കാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത്. ന്യൂനപക്ഷ പ്രീണനമെന്ന വിമർശനം ഉയർത്തിയ ബി.ജെ.പി അൽഫോൻസ് കണ്ണന്താനത്തെ മന്ത്രിയാക്കി അക്കാര്യത്തിൽ മറ്റുള്ളവരോട് മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. വയലാർ രവി, കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ, എം.എൽ.എമാരായ ഹൈബി ഇൗഡൻ, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, മുൻ എം.എൽ.എ ഡൊമിനിക് പ്രസേൻറഷൻ, അജയ് തറയിൽ, അനിൽ ബോസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.