കൊച്ചി: കനല്‍ക്കല്ലുകള്‍ തട്ടിയെറിഞ്ഞും അവക്കുമേല്‍ അമര്‍ന്നുകിടന്നും തീച്ചാമുണ്ടി കുട്ടിച്ചാത്തന്‍ തെയ്യങ്ങള്‍ കൊച്ചിയിലെ കാണികളില്‍ വിസ്മയവും ഭക്തിയും നിറച്ചു. ദാരികനെ വധിക്കാൻ രൗദ്രഭാവം പൂണ്ട ദേവിയുടെ മുന്നില്‍ ഭക്തിയോടെയും അല്‍പം ഭീതിയോടെയുമാണ് കുട്ടികളടക്കമുള്ള കാണികള്‍ ഇരുന്നത്. ഒടുവിലായിരുന്നു തീച്ചാമുണ്ടിയുടെ അഗ്നിപ്രവേശം. സദസ്യരില്‍ ചിലരെയും തെയ്യം കൈപിടിച്ച് അനുഗ്രഹിച്ച് അഗ്നിപ്രവേശം നടത്തി. ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ലാവണ്യം-2017 ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഫോര്‍ട്ട്‌കൊച്ചി പള്ളത്ത് രാമന്‍ ഗ്രൗണ്ടിലാണ് തീച്ചാമുണ്ടി തെയ്യങ്ങള്‍ കെട്ടി ആടിയത്. കോഴിക്കോട് ശ്രീനിവാസെൻറ നേതൃത്വത്തിെല എട്ടംഗ സംഘമാണ് മലബാറിലെ അനുഷ്ഠാന കലയുടെ ദൃശ്യപ്പൊലിമ ഓണനാളില്‍ കൊച്ചിയില്‍ അവതരിപ്പിച്ചത്. തീച്ചാമുണ്ടിയായി വിജീഷും കുട്ടിച്ചാത്തനായി ഹരീഷും തെയ്യക്കോലങ്ങള്‍ അവതരിപ്പിച്ചു. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ എന്‍.എസ്. ഉഷയുടെ പുള്ളുവന്‍ പാട്ട് അവതരണവും രശ്മി സതീഷിെൻറ രസ സംഗീതനിശയും ഓണാഘോഷരാവിന് മാറ്റുകൂട്ടി. മറൈന്‍ഡ്രൈവില്‍ കോലഞ്ചേരി ദേവരാജ സഹൃദയ സംഗീതസദസ്സ് അവതരിപ്പിച്ച ദേവരാജ ഗാനസന്ധ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.