വാഹന പ്രചാരണജാഥ

കൊച്ചി: കേന്ദ്ര പൊതുമേഖലയെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് 13ന് രാജ്ഭവനിലേക്ക് നടത്തുന്ന മാർച്ചി​െൻറ ഭാഗമായി ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ സംഘടിപ്പിക്കും. വ്യാഴാഴ്ച രാവിലെ 7.30ന് കൊച്ചിൻ റിഫൈനറി ഗേറ്റിൽ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ക്യാപ്റ്റനാകും. ടി.എൻ. മോഹനചന്ദ്രൻ (ഐ.എൻ.ടി.യു.സി), ജോൺ ലൂക്കോസ് (എ.ഐ.ടി.യു.സി), പി.കെ. ഇബ്രാഹിം (എസ്.ടി.യു) എന്നിവരാണ് വൈസ് ക്യാപ്റ്റൻമാർ. വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി വൈകീട്ട് ആറിന് സൗത്ത് റെയിൽേവ സ്റ്റേഷനിൽ സമാപിക്കും. വെള്ളിയാഴ്ച രാവിലെ 7.30ന് ഉദ്യോഗമണ്ഡൽ എഫ്.എ.സി.ടി ഗേറ്റിൽനിന്ന് ആരംഭിക്കുന്ന ജാഥ വൈകീട്ട് ആറിന് പാലാരിവട്ടത്ത് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.