തുറവൂർ: ആന വീണ തോടിന് സമീപം വാഹനം എത്താത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. തുറവൂർ പഞ്ചായത്ത് 15ാം വാർഡിൽ പുളിത്തറ പാലത്തിന് കിഴക്ക് അന്തൻകരി പാടത്തിന് സമീപത്തെ തോട്ടിൽ താഴ്ന്ന ആനയെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനത്തിനാണ് വഴി ഏറെ പ്രയാസമുണ്ടാക്കിയത്. സംഭവസ്ഥലത്ത് പൊലീസും രക്ഷാപ്രവർത്തകരും എത്തിയെങ്കിലും ചളിയിൽ താഴ്ന്ന ആനയെ വടം ഉപയോഗിച്ച് പൊക്കാൻ െക്രയിനും പിക്അപ് വാനും എത്തിക്കാൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കി. പുലർച്ച ലോറിയിൽനിന്ന് ഇറങ്ങി ഓടിയ ആന 5.30ഒാടെ തോട്ടിൽ താഴുകയായിരുന്നു. പാപ്പാന്മാരും നാട്ടുകാരും ചേർന്ന് വടം കെട്ടി കയറ്റാൻ പരിശ്രമിച്ചെങ്കിലും ചളിയിൽ പൂണ്ട കാൽ ആനക്ക് വലിച്ചെടുക്കാൻ കഴിഞ്ഞില്ല. വടമിട്ട് വലിക്കുകയും പാപ്പാന്മാർ ആനപ്പുറത്തേക്ക് ചാടിവീണ് വടിക്ക് കുത്തുകയും തട്ടുകയും ചെയ്തുകൊണ്ടിരുന്നു. ഇത് തുടർന്നതോടെ ആന ഏറെ അവശനിലയിലായി. നിന്ന ആന തോട്ടിൽ കിടപ്പായി. ആന അവശനിലയിലായതോടെ ഗ്ലൂക്കോസ് നൽകി. പുലർച്ച വീട്ടുമുറ്റത്ത് ആന; ഭയന്നുവിറച്ച് കുടുംബം തുറവൂർ: ചൊവ്വാഴ്ച പുലർച്ച നാലിനുശേഷം വീടിന് സമീപം എന്തോ അടിച്ചുനീങ്ങുന്ന ശബ്്ദം കേട്ട് നോക്കിയപ്പോഴാണ് ചങ്ങലയുമായി ആനയുടെ നിൽപ്. തുറവൂർ വളമംഗലം അന്തൻകരി വീട്ടിൽ അജിത്തിെൻറ കുടുംബമാണ് ആനക്കുമുന്നിൽ ഭയന്നുവിറച്ചത്. അച്ഛൻ രമണനും അമ്മ ഗീതയും എല്ലാം ഉറക്കത്തിലായിരുന്നു. എന്താണ് ശബ്ദമെന്ന് അറിയാൻ അജിത്ത് തെൻറ ഒാലകൊണ്ട് മറച്ച ഒരുമുറിയുടെ ഒാലമറക്കിടയിലൂടെ നോക്കിയപ്പോഴാണ് കൊമ്പനാന അടുത്ത് നിൽക്കുന്നതായി തോന്നിയത്. പുളിത്തറക്കടവ് പാലം ഇറങ്ങി വരുന്നവഴിക്ക് അനന്തൻകരിയിൽ രാമകൃഷ്ണെൻറ ഒാേട്ടാ അടിച്ചുതകർത്ത ശേഷമാണ് ബാലകൃഷ്ണൻ എന്ന കൊമ്പൻ അജിത്തിെൻറ വീട്ടുമുറ്റത്തുകൂടി നീങ്ങിയത്. സമീപത്തെ ഒാണാഘോഷ പരിപാടിയിൽ പെങ്കടുത്ത് ഏറെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. അതിനാൽ അജിത്ത് ഒഴിച്ച് മറ്റുള്ളവരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. നേരം പുലർന്നപ്പോഴാണ് തങ്ങളുടെ വീട്ടുമുറ്റത്ത് കണ്ട ആന ചതുപ്പ് തോട്ടിൽവീണ് പ്രയാസപ്പെടുന്ന കാഴ്ച കണ്ടത്. എന്തായാലും അവൻ ഞങ്ങളുടെ കൊച്ചുവീടിന് ഒരപകടവും വരുത്താതെയാണ് പോയതെന്ന് അജിത്തും കുടുംബവും ആശ്വാസംകൊള്ളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.