മെഡിക്കൽ പ്രവേശന ഫീസ്; സംസ്ഥാന സർക്കാർ തീരുമാനം അഭിനന്ദനാർഹം -പി.പി. ചിത്തരഞ്ജൻ ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള ഫീസ് സ്വാശ്രയ സ്ഥാപനങ്ങളിലും സൗജന്യമായി നൽകാനുള്ള സർക്കാർ തീരുമാനം അഭിനന്ദനാർഹമാണെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.െഎ.ടി.യു) സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജൻ. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ മക്കളിൽ ചില സമുദായത്തിൽപെട്ടവർക്ക് മാത്രമാണ് ഇളവ് ലഭിച്ചിരുന്നത്. ഇപ്പോൾ മത-സാമുദായിക പരിഗണന കൂടാതെയാണ് എല്ലാ മത്സ്യത്തൊഴിലാളി കുട്ടികൾക്കും ആനുകൂല്യം ലഭിക്കുന്നത്. ഇതോടെ മത്സ്യത്തൊഴിലാളികളുടെ മക്കളിൽ നിരവധി പേർക്ക് മെഡിക്കൽ പ്രവേശനം നേടാൻ സാഹചര്യമൊരുങ്ങിയെന്നും ചിത്തരഞ്ജൻ പറഞ്ഞു. അധ്യാപകദിനം ആഘോഷിച്ചു ആലപ്പുഴ: ജില്ലയിൽ ദേശീയ അധ്യാപകദിനം ആഘോഷിച്ചു. ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. മനോജ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന ജി. ഉഷാറാണി അധ്യക്ഷത വഹിച്ചു. ആലപ്പുഴയുടെ ഗുരുക്കന്മാരായ കല്ലേലി രാഘവൻ പിള്ള, ഡി. വിജയകുമാരി എന്നിവരെ ആദരിച്ചു. ജില്ലയിലെ മികച്ച പി.ടി.എക്ക് അവാർഡും സമ്മാനിച്ചു. വാർഡ് കൗൺസിലർ എ.എം. നൗഫൽ, എച്ച്.എം ഫോറം കൺവീനർ ടി.ബി. മൈക്കിൾ, കെ.എസ്.ടി.എ ജില്ല സെക്രട്ടറി ഡി. സുധീഷ് എന്നിവർ സംസാരിച്ചു. ആലപ്പുഴ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സി.ഡി. ആസാദ് സ്വാഗതവും സ്കൂൾ പി.ടി.എ പ്രസിഡൻറ് പി.യു. ശാന്താറാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.