വെളിയം: തിരുവോണദിനത്തിൽ ഓണാഘോഷ പരിപാടികൾക്കിെട ആർ.എസ്.എസുകാർ നടത്തിയ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. നെടുമൺകാവ് കുടിക്കോട് സിൽവർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ ഓണാഘോഷ പരിപാടികൾ നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ആയുധങ്ങളുമായി സംഘടിച്ചെത്തിയവർ പരിപാടികൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ക്ലബ് അംഗങ്ങളെ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുടിക്കോട് കൊല്ലൻറഴികത്ത് വീട്ടിൽ വൈശാഖ്, തിരുവാതിരയിൽ ഋഷി എന്നിവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഡി.വൈ.എഫ്.ഐ കുടിക്കോട് യൂനിറ്റ് പ്രസിഡൻറാണ് വൈശാഖ്. എസ്.എഫ്.ഐ പ്രവർത്തകനും കുടിക്കോട് മുൻ വാർഡ് അംഗം സതികുമാരിയുടെ മകനുമാണ് ഋഷി. ആക്രമണത്തെ തുടർന്ന് ക്ലബിലെ സാംസ്കാരിക സമ്മേളനവും നാടൻ പാട്ടും െപാലീസ് ഇടപെട്ട് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.