ആലപ്പുഴ: സംസ്ഥാനത്തിെൻറ സുസ്ഥിര വികസനം മുൻനിർത്തി സർക്കാർ നടപ്പാക്കുന്ന ആതുരാലയ പുനരുജ്ജീവന പരിപാടിയിൽ വിദ്യാർഥികളുടെ കൈത്താങ്ങ്. ചേർത്തല കോളജ് ഒാഫ് എൻജിനീയറിങ്ങിലെ നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ വിഭാഗമാണ് ആശുപത്രിക്കുവേണ്ടി പുനർജനി പദ്ധതിയുടെ ഭാഗമായി ഉപകരണങ്ങൾ നന്നാക്കുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച തുടങ്ങിയ ക്യാമ്പ് 10ന് സമാപിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എ. അഫ്സത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ, മെഡിക്കൽ കോളജ് വികസന സമിതി മുൻ എക്സിക്യൂട്ടിവ് അംഗം എം. മുഹമ്മദ് കോയ, പ്രോഗ്രാം ഒാഫിസർ പി.കെ. കണ്ണദാസ്, എസ്.ഡി.വി സ്കൂൾ പി.ടി.എ പ്രസിഡൻറ് ഷഫീഖ്, വളൻറിയർ സെക്രട്ടറി സ്വാതി എസ്. നായർ, അജയ് സോമൻ, ഹനീൻ അഹ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.