അഖില കേരള വടംവലി മത്സരവും ഓണാഘോഷവും ആലുവ: കീഴ്മാട് കുളക്കാട് ഷാപ്പുംപടി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷവും അഖില കേരള വടംവലി മത്സരവും സംഘടിപ്പിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രമേശൻ കാവലൻ അധ്യക്ഷതവഹിച്ചു. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് തോമസ് ജോസഫ്, നടൻ സാജു കൊടിയൻ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് അംഗം അനുക്കുട്ടൻ, സിനിമ സീരിയൽ താരം വിജിത കൃഷ്ണൻ, എടത്തല എസ്.ഐ നോബിൾ മാത്യു, മുഹമ്മദ് ഹസൻ, സുധീർ പൂവഞ്ചേരി, ബിനോയ് വെളിയിൽ, ബിനു ആൻറണി കല്ലുക്കാരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.