ജനസേവയിലെ ഓണാഘോഷം

ആലുവ: ജനസേവ ശിശുഭവൻ മക്കളുടെ ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ ജനസേവ ശിശുഭവൻ അതിഥിമന്ദിരത്തിൽ കഴിയുന്ന കാഴ്ചവൈകല്യമുള്ള ദമ്പതികളായ വേണുഗോപാലും മിനിയും ഉദ്ഘാടനം ചെയ്തു. അവരുടെ മക്കളായ നാലുമാസം പ്രായമായ സ്നേഹയും അഞ്ചുവയസ്സുകാരി ശ്രുതിയും പങ്കെടുത്തു. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽനിന്ന് ഗാനഭൂഷണം പാസായ മിനിയുടെ ഗാനം ഓണാഘോഷത്തിന് മാറ്റുകൂട്ടി. ഇരുനൂറോളം കുട്ടികളാണ് വിവിധ ഓണാഘോഷ മത്സരങ്ങളിലും കലാപരിപാടികളിലും പങ്കുചേർന്നത്. കുട്ടികളുടെ ഓണപ്പാട്ടുകൾ, സംഘനൃത്തം, ആക്ഷൻ സോങ്, കസേരകളി, മിഠായിപെറുക്കൽ, ഉറിയടി തുടങ്ങി വിവിധ കലാപരിപാടികൾ നടന്നു. ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, ഭാരവാഹികളായ ഇന്ദിര ശബരീനാഥ്, ജോബി തോമസ്, ക്യാപ്റ്റൻ എസ്.കെ. നായർ എന്നിവർ പങ്കുചേർന്നു. കലാപരിപാടികൾക്കുശേഷം വിഭവസമൃദ്ധ ഓണസദ്യയും ഒരുക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.