കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ക്ക് പട്ടിണിയോണം

ആലുവ: കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ തിരുവോണദിവസം ആലുവ ഡിപ്പോയില്‍ പട്ടിണി സമരം നടത്തി. കെ.എസ്.ആര്‍.ടി.സി തൊഴിലാളികളോടുള്ള സര്‍ക്കാറി‍​െൻറ ദ്രോഹനടപടികളിലും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിലും പ്രതിഷേധിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷ​െൻറ നേതൃത്വത്തിലാണ് സമരം നടത്തിയത്. ഐ.എന്‍.ടി.യു.സി സംസ്‌ഥാന ജനറല്‍ സെക്രട്ടറി വി.പി. േജാര്‍ജ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി വര്‍ക്കേഴ്‌സ് യൂനിയന്‍ യൂനിറ്റ് പ്രസിഡൻറ് പി.എസ്. അബ്‌ദുൽ ഖാദര്‍ അധ്യക്ഷത വഹിച്ചു. ആലുവ നിയോജകമണ്ഡലം പ്രസിഡൻറ് ആനന്ദ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ല പ്രസിഡൻറ് ഷാജി പെരുമ്പളം, ജില്ല സെക്രട്ടറി റൊമന്‍സ് കെ. ജോര്‍ജ്, യൂനിറ്റ് വൈസ് പ്രസിഡൻറ് ടി.വി. അനില്‍ കുമാര്‍, സെക്രട്ടറി എം.എം. ഷാജഹാന്‍, ജില്ല കമ്മിറ്റി അംഗം എന്‍.വി. ബാബു, യു.എ. റഷീദ്, ബിജു ജോസഫ്, കെ.എം. പീറ്റര്‍, ടി.എം. അലി, എം.വൈ. ജലീല്‍, സി.എ. മുസ്തഫ, സുരേന്ദ്രന്‍, പി.വി. ബിജു, വിജു കുര്യന്‍, എം.ആര്‍. രാജേഷ്, പി.എം. ബെന്നി, പ്രേംജിത്ത് എന്നിവര്‍ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി കെ.എച്ച്. നിര്‍മല്‍ കുമാര്‍ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.