ആലങ്ങാട്: കരുമാല്ലൂർ-ആലങ്ങാട് റെസിഡൻറ്സ് മേഖല അസോസിയേഷൻ -(കർമ) വെളിയത്തുനാട്ടിലെ സുകൃതം വൃദ്ധസദനത്തിൽ ഓണം ആഘോഷിച്ചു. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവരും രോഗികളുമായ വയോധികർക്കൊപ്പം അസോസിയേഷൻ അംഗങ്ങൾ ഓണസദ്യ ഉണ്ണുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. കലാപരിപാടികളും പൂക്കളമൊരുക്കലും നടന്നു. പ്രസിഡൻറ് പി.എസ്. സുബൈർ ഖാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അശോകൻ, വി. സുനിൽ കുമാർ, സാഹിത, ജാസ്മിൻ നാസർ, പി.എസ്. മാലിക്ക്, സുധീർ കരീം, കലാധരൻ, മുകുന്ദകുമാർ, സജു കോയിത്തറ, മത്തായി ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.