നെടുമ്പാശ്ശേരി: രേഖകളില്ലാതെ സ്പിരിറ്റ് സൂക്ഷിച്ച ലൈസൻസിക്കെതിരെ ആലുവ എക്സൈസ് കേസെടുത്തു. 4230 ലിറ്റർ സ്പിരിറ്റാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച രേഖകളും മറ്റും കൃത്യമായ രീതിയിൽ സൂക്ഷിച്ചില്ലെന്നാണ് പരാതി. നെടുമ്പാശ്ശേരിയിലെ അറയ്ക്കൽ ആരോമാറ്റിക് എന്ന സ്ഥാപനത്തിനെതിരെയാണ് കേസെടുത്തത്. സ്ഥാപന ലൈസൻസി വർഗീസ് അറയ്ക്കലിനെ അറസ്റ്റുചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്.ബാലകൃഷ്ണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.