ഓണാഘോഷം

കുന്നുകര: മെഗാ തിരുവാതിരകളിയുമായി കുറ്റിപ്പുഴ സ​െൻറ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംഘടിപ്പിച്ച ശ്രദ്ധേയമായി. കുടുംബ കൂട്ടായ്മ സെന്‍ട്രല്‍ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. 17 കുടുംബ യൂനിറ്റുകളില്‍നിന്ന് അഞ്ഞൂറിലധികം സ്ത്രീകള്‍ തിരുവാതിരകളിയില്‍ അണിചേര്‍ന്നു. സ​െൻറ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി വിന്‍സ​െൻറ് പറമ്പത്തറ ഉദ്ഘാടനം ചെയ്തു. സഹവികാരി നിധിന്‍ കല്ലിടുക്കില്‍, വൈസ് ചെയര്‍മാന്‍ പി.ജെ. ഷാജു, ട്രസ്റ്റിമാരായ പി.പി. വര്‍ഗീസ്, മാത്തച്ചന്‍ പുതുശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.