ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂനിയൻ ഇതര ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച മാസം നീണ്ടുനിന്ന 163-ാമത് . ആയിരക്കണക്കിന് ശ്രീനാരായണീയർ പങ്കെടുക്കുന്ന ജയന്തി മഹാഘോഷ യാത്രയോടെയാണ് ആഘോഷം സമാപിക്കുന്നത്. വൈകീട്ട് മൂന്നിന് അദ്വൈതാശ്രമ കവാടത്തിൽനിന്ന് ജയന്തി മഹാഘോഷയാത്ര ആരംഭിക്കും. യോഗം പ്രസിഡൻറ് ഡോ.എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും. യൂനിയൻ അതിർത്തിയിലെ 61 ശാഖകളിൽ നിന്നുള്ള ശ്രീനാരായണീയരും പ്രത്യേകം ബാനറിന് കീഴിലായി അണിനിരക്കും. മികച്ച ഘോഷയാത്രക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരം ചുറ്റിയ ശേഷം അദ്വൈതാശ്രമത്തിൽ നടക്കുന്ന ജയന്തി മഹാസമ്മേളനം ഡോ.എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും. യൂനിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ പി.ഡി. ശ്യാംദാസ് അധ്യക്ഷത വഹിക്കും. ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ജയന്തി ഘോഷയാത്രയുടെ ഭാഗമായി നഗരം മുഴുവൻ മഞ്ഞക്കൊടികളാൽ അലംകൃതമാണ്. കൊടികളും തോരണങ്ങളും ഫ്ലക്സ് ബോർഡുകളുമെല്ലാം നിരത്തിൽ നിറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.