എടത്തല: എടത്തല പഞ്ചായത്ത് ജങ്ഷനിൽ വ്യാപാര സ്ഥാപനം സാമൂഹികവിരുദ്ധർ കേടുവരുത്തുന്നെന്ന് പരാതി. എടത്തല ബസ് സ്റ്റോപ്പിനുസമീപം മുരിങ്ങശ്ശേരി സെയ്തു മുഹമ്മദിെൻറ കടയുടെ പച്ചക്കറി തട്ട് പൊളിച്ചുമാറ്റി പുറത്തിടുകയും ട്യൂബ്ലൈറ്റും സി.എഫ്.എല്ലും കൊണ്ടുപോവുകയും പരസ്യം നശിപ്പിക്കുകയും ചെയ്തു. ഇത് മൂന്നാം തവണയാണ് നാശം വരുത്തുന്നത്. രണ്ടുമാസം മുമ്പ് ഇതേ രീതിയിൽ നാശനഷ്്ടം വരുത്തിയിരുന്നു. ഈ ഭാഗത്ത് രാത്രിയിൽ പൊലീസ് പെട്രോളിങ് ശക്തമാക്കണമെന്നും ഇത്തരം സാമൂഹികവിരുദ്ധർക്ക് ശിക്ഷ നൽകണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.