എടവനക്കാട്: നായരമ്പലം ഭഗവതിവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ് കാഡറ്റുകൾ എന്നിവർ നടത്തി. നായരമ്പലം ഗ്രാമപഞ്ചായത്തിലെ നിരാലംബരും രോഗികളുമായ 11കുടുംബങ്ങൾക്ക് ഓണസദ്യ ഒരുക്കാൻ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. വാർഡ് അംഗങ്ങളുടെ സഹായത്തോടെയാണ് അർഹരായ കുടുംബങ്ങളെ കണ്ടെത്തിയത്. നായരമ്പലം പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക എം.കെ. ഗിരിജ, അധ്യാപകരായ എൻ.വി. സുജാത, എം.ബി. നിഷ്മ, കെ.ആർ. സിന്ധു, ജയ ജയദേവ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.