മൂവാറ്റുപുഴ: കുന്നയ്ക്കാൽ ഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ നേതൃത്വത്തിൽ നടത്തി. ഓണം ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ജിജോ പാപ്പാലിൽ അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്കിെൻറ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം എൻ. അരുൺ നിർവഹിച്ചു. രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് ഉദ്ഘാടനം വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ബാബു ഐസക് ഓണസന്ദേശം നൽകി. പഞ്ചായത്ത് മെംബർമാരായ സുജാത സതീശൻ, ആർ. രാമൻ, ക്ലബ് ഭാരവാഹികളായ ബിനു എം.യു, പ്രസാദ് വർഗീസ്, സജി പാപ്പാലിൽ, ജോയി സി.എ, എൽദോസ് ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.