മൂവാറ്റുപുഴ: വിദ്യാഭ്യാസ ജില്ലാതല അധ്യാപകദിനാചരണം മൂവാറ്റുപുഴ സെൻറ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ നടന്നു. എല്‍ദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനി മാത്യു അധ്യക്ഷത വഹിച്ചു. മികച്ച പി.ടി.എക്കുള്ള അവാര്‍ഡിന് അര്‍ഹരായ പേഴക്കാപ്പിള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാപ്പ് എൻ.എസ്.എസ് എല്‍.പി സ്‌കൂള്‍, ഓണക്കൂര്‍ ഗവ. യു.പി.എസ്, മുടവൂര്‍ ഗവ. യു.പി.എസ്, കൂത്താട്ടുകുളം ഗവ. യു.പി.എസ് എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. സാഹിത്യകാരന്‍ ജിനീഷ് ലാല്‍രാജ് അധ്യാപക ദിന സന്ദേശം നല്‍കി. ഡി.ഇ.ഒ ഇന്‍ചാര്‍ജ് സുഗു പോള്‍, മൂവാറ്റുപുഴ എ.ഇ.ഒ ഉണ്ണികൃഷ്ണന്‍, പിറവം ബി.പി.ഒ ഷാജി ജോര്‍ജ്, എച്ച്.എം ഫോറം സെക്രട്ടറി കെ.വി. ബാബു, സെൻറ് അഗസ്്റ്റിന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡൻറ് ജിമ്മി ജോസ്, പ്രോഗ്രാം കണ്‍വീനര്‍ ജെയ്‌സണ്‍ പി. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.