സഹോദരങ്ങൾ കഞ്ചാവുമായി പിടിയിൽ

കോതമംഗലം: അസം സ്വദേശികളായ സഹോദരങ്ങൾ 90 ഗ്രാം കഞ്ചാവുമായി പോത്താനിക്കാട് പൊലീസി​െൻറ പിടിയിലായി. നാഗൂൺ ജില്ലക്കാരായ അക്റമുൽഹഖ് (25) സഹോദരൻ ഇസാബുൽ ഹഖ് (21) എന്നിവരാണിവർ. കല്ലൂർക്കാട് സി.ഐ പി.എച്ച്. ഇബ്രാഹിമി​െൻറ നിർദേശാനുസരണം എ.എസ്.െഎ ജിയോ മാത്യുവി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അടിവാട് നിന്നാണ് ഇരുവരെയും പിടികൂടിയത്. ഈ ഭാഗെത്ത നിർമാണത്തൊഴിലാളികളായിരുന്നു ഇവർ. എസ്.ഐ സിജു ജേക്കബ്, പി.ഒ. മൊയ്തീൻകുട്ടി എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോതമംഗലം കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.