പെരിയാർ തീരത്ത് കാട്ടാനയുടെ ജഡം

കാലടി: മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ ഇല്ലിത്തോട്ടിൽ പെരിയാർ തീരത്ത് ചീഞ്ഞ നിലയിൽ കാട്ടാനയുടെ ജഡം. ദിവസങ്ങളുടെ പഴക്കമുള്ള ജഡം അഴുകിയ നിലയിലാണ്. പുഴയിലൂടെ ഒഴുകാതിരിക്കാൻ ജഡം വനം വകുപ്പ് അധികൃതർ വടം കൊണ്ട് സമീപത്തെ മരത്തിൽ കെട്ടി. തുണ്ടം ഫോറസ്റ്റ് േറഞ്ചിൽപെട്ട ഉൾവനത്തിൽ ചെരിഞ്ഞ ആന പെരിയാറ്റിലൂടെ ഒഴുകിയെത്തിയതാണെന്ന് കരുതുന്നു. വൻ ദുർഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ദിവസങ്ങളായിട്ടും ജഡം സംസ്‌കരിക്കാത്തതിൽ പ്രതിഷേധവും ഉണ്ട്. ഇതിന് സമീപം കുടിവെള്ള പദ്ധതിയും പ്രവർത്തിക്കുന്നുണ്ട്. ജഡത്തിന് സമീപത്തൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് ജലസംഭരണിയിൽ എത്തുന്നത്. ഓണാവധി ആയതിനാൽ വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതാണ് സംസ്കരിക്കാൻ വൈകുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. മുളങ്കുഴി എവർഗ്രീൻ ഫോറസ്റ്റ് സ്റ്റേഷന് കീഴിലെ പ്രദേശത്താണ് ജഡം കണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.