മലയാറ്റൂർ -കാടപ്പാറ റോഡ് ശോച്യാവസ്ഥയിൽ കാലടി: ഇക്കോ ടൂറിസം മേഖലയായ മുളങ്കുഴിയിലേക്കുള്ള മലയാറ്റൂർ-കാടപ്പാറ റോഡ് ടാറിങ് തകർന്ന് ശോച്യാവസ്ഥയിൽ. കാടപ്പാറയിൽനിന്നുളള അഞ്ചു കി.മീറ്റർ ദൂരം പാടേ തകർന്നു. ഈ ഭാഗത്ത് പ്രവർത്തിക്കുന്ന പാറമടകളിൽനിന്ന് കരിങ്കല്ല് കയറ്റിയ ടോറസ് ലോറികൾ ഓടുന്നതാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. നിരവധി വിനോദസഞ്ചാരികൾ ദിനേന ഇതിലെ മുളങ്കുഴി മഹാഗണിത്തോട്ടത്തിൽ വരുന്നുണ്ട്. 15ഓളം സ്വകാര്യ ബസുകൾ ഇതുവഴി സർവിസ് നടത്തുന്നു. മലയോര മേഖലയായ ഇൗ റോഡ് ടാറിങ് െചയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് പാസേഞ്ചഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.