ജൈവപച്ചക്കറി വണ്ടിയുമായി വിദ്യാർഥികൾ നഗരത്തിലെത്തി

പറവൂർ: ജൈവപച്ചക്കറിയുമായി വിദ്യാർഥികൾ പറവൂർ നഗരത്തിൽ വിൽപനക്കെത്തി. നാല് ചക്രമുള്ള ഉന്തുവണ്ടിയിലാണ് പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം വളൻറിയർമാരായ വിദ്യാർഥികൾ പച്ചക്കറി കൊണ്ടുവന്നത്. നഗരത്തിലെ തിരക്കേറിയ വിവിധ സ്ഥലങ്ങളിലാണ് വിൽപന നടത്തിയത്. സ്കൂളിലെ പച്ചക്കറിത്തോട്ടത്തിലും വിദ്യാർഥികളുടെ വീടുകളിലും ഉൽപാദിപ്പിച്ച ജൈവപച്ചക്കറികളായിരുന്നു ഇവ. വിൽപനയിലൂടെ ലഭിച്ച തുക മുഴുവൻ ചാരിറ്റബിൾ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് ഇവർ പറഞ്ഞു. ജൈവപച്ചക്കറി വിൽപനയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് നിർവഹിച്ചു. നഗരസഭ കൗൺസിലർ ഷൈനി അധ്യക്ഷത വഹിച്ചു. ജലജ രവീന്ദ്രൻ, പി.ടി.എ പ്രസിഡൻറ് ടി.എൻ. രാധാകൃഷ്ണൻ, പ്രോഗ്രാം ഓഫിസർ ജീനമോൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.