പറവൂർ: എസ്.എൻ.ഡി.പി പറവൂർ യൂനിയെൻറ നേതൃത്വത്തിൽ ബുധനാഴ്ച പറവൂരിൽ ജയന്തിദിനഘോഷയാത്രയും ജയന്തി സമാപനസമ്മേളനവും നടക്കും. യൂനിയെൻറ കീഴിെല 72 ശാഖയോഗങ്ങളിൽനിന്നുള്ള ഇരുപതിനായിരത്തിലധികം പ്രവർത്തകർ ഘോഷയാത്രയിൽ പങ്കെടുക്കും. വൈകീട്ട് മൂന്നിന് ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രൗണ്ടിൽനിന്ന് ഘോഷയാത്ര ആരംഭിക്കും. കെ.എം.കെ കവല, പുല്ലംകുളം, ചേന്ദമംഗലം കവല, കച്ചേരിപ്പടി വഴി ഘോഷയാത്രയുടെ മുൻനിര നഗരം ചുറ്റി സമ്മേളന വേദിയായ കെ.കെ. ഗോവിന്ദർ നഗറിൽ (യൂനിയൻ ഓഡിറ്റോറിയം) എത്തിച്ചേരും. വൈകീട്ട് അഞ്ചിന് നടക്കുന്ന ജയന്തി സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂനിയൻ സെക്രട്ടറി സി.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. കേന്ദ്ര വനിതസംഘം വൈസ് പ്രസിഡൻറ് ഇ.എസ്. ഷീബ സന്ദേശം നൽകും. വിശിഷ്്ട വ്യക്തികളെ ആദരിക്കൽ, വിധവ, - വാർധക്യകാല പെൻഷൻ വിതരണം, സമ്മാനദാനം എന്നിവ നടക്കും. പറവൂർ: വടക്കേക്കര ഹിന്ദുമത ധർമ പരിപാലനസഭയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച ശ്രീനാരായണ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ ആറിന് ഗുരു പ്രതിഷ്ഠ നടത്തിയ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടക്കും. ആറരക്ക് ക്ഷേത്രാങ്കണത്തിലെ ഗുരുമണ്ഡപത്തിൽ വിശേഷാൽ ഗുരുപൂജ തുടർന്ന് പ്രസാദ വിതരണവും നടക്കും. ഒമ്പതിന് ജയന്തി ഘോഷയാത്ര, പത്തിന് നടക്കുന്ന ചതയദിന സമ്മേളനത്തിൽ ഡോ. ഗീത സുരാജ് മുഖ്യപ്രഭാഷണം നടത്തും. എച്ച്.എം.ഡി.പി സഭ പ്രസിഡൻറ് കെ.വി.അനന്തൻ അധ്യക്ഷത വഹിക്കും. -------------------------------------------------------------------പറവൂർ: പാലാതുരുത്ത് -മുണ്ടുരുത്തി ഗുരുദേവ സംഘമിത്രയിൽ ജയന്തി ആഘോഷം നടക്കും. പുലർച്ച അഞ്ചിന് പ്രഭാതപൂജയും സമൂഹഹോമവും നടക്കും. രാവിലെ എട്ടിന് സമൂഹപ്രാർഥന, ഗുരുപുഷ്പാഞ്ജലി, ഗുരുപൂജ. പത്തിന് ചതയദിന സമ്മേളനം പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡൻറ് എം.എ. പുഷ്പാംഗദൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.