വാഹന മോഷ്‌ടാവും മൊബൈൽ മോഷ്‌ടാവും പിടിയിലായി

ആലുവ: വാഹന മോഷ്‌ടാവും മൊബൈൽ മോഷ്‌ടാവും പൊലീസ് പിടിയിലായി. കീഴ്മാട് എടയപ്പുറം മനക്കത്താഴം വീട്ടില്‍ പ്രഹ്ലാദനാണ് (35) സ്‌കൂട്ടര്‍ മോഷണത്തിന് പിടിയിലായത്. ജില്ല ആശുപത്രി കവലയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്. നിരവധി പിടിച്ചുപറി കേസിലും കഞ്ചാവ് കേസിലും ഇയാള്‍ പ്രതിയാണെന്ന് ആലുവ എസ്.ഐ ഫൈസല്‍ പറഞ്ഞു. രേഖകളില്ലാത്ത സ്‌കൂട്ടറിലാണ് സഞ്ചരിച്ചിരുന്നത്. കളമശ്ശേരി എച്ച്.എം.ടിയില്‍ നിന്നാണ് സ്‌കൂട്ടര്‍ മോഷ്്ടിച്ചതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അസം സ്വദേശിയായ ജ്യോതിസ് ഡങ്കാണ് മൊബൈൽ മോഷണത്തിന് അറസ്‌റ്റിലായത്‌. എറണാകുളത്തെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരായ ഇതരസംസ്‌ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചതിനാണ് ആലുവ പൊലീസി​െൻറ പിടിയിലായത്. എറണാകുളത്തെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാര്‍ താമസിച്ചിരുന്ന റൂമില്‍നിന്ന് ഉറങ്ങിക്കിടന്ന സമയത്താണ് വിലപിടിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്്ടിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ എ.ടി.എമ്മിന് മുമ്പില്‍ കണ്ട പ്രതിയെ എസ്.ഐ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തെപ്പറ്റി അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.