സൊമാലിയയിൽ ആസ്​റ്റർ വളൻറിയർമാർ ഭക്ഷണം വിതരണം ചെയ്തു

കൊച്ചി: സൊമാലിയയിൽ ആസ്റ്റർ വളൻറിയർമാർ 1,50,000 ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തു. ആസ്റ്റർ വളൻറിയർ േപ്രാഗ്രാമി​െൻറ 'ആസ്റ്റർ @30' കാമ്പയി​െൻറ ഭാഗമായി രണ്ട് കണ്ടെയ്നറുകളിലായാണ് 1.5 ദശലക്ഷത്തിലധികം ദിർഹമി​െൻറ ഭക്ഷ്യവസ്തുക്കൾ ആഫ്രിക്കൻ രാജ്യമായ സോമാലിയയിൽ എത്തിച്ചത്. ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിൽ ഭക്ഷണ പാക്കറ്റുകൾ ബലിപെരുന്നാൾ സമ്മാനമായി വിതരണം ചെയ്തു. ദുബൈ ഗവൺമ​െൻറ്, ഔഖാഫ് ആൻഡ് മൈനേർസ് അഫയേഴ്സ് ഫൗണ്ടേഷൻ, അൽ ഹയാത്ത് റിലീഫ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പദ്ധതി. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2017 ദാനവർഷമായി പ്രഖ്യാപിച്ചതിനോട് പിന്തുണ അറിയിച്ചാണ് ആസ്റ്റർ വളൻറിയർമാർ പദ്ധതി വിഭാവനം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.