ആധാർ എൻറോൾമെൻറ്​ സെൻററുകൾ തുറക്കാൻ ബാങ്കുകൾക്ക്​ ഒരു മാസംകൂടി സമയം

ന്യൂഡൽഹി: ആധാർ എൻറോൾമ​െൻറ് സ​െൻററുകൾ തുറക്കാൻ ബാങ്കുകൾക്ക് യു.െഎ.ഡി.എ.െഎ ഒരു മാസംകൂടി സമയം അനുവദിച്ചു. ആഗസ്റ്റ് അവസാനത്തോടെ എല്ലാ സ്വകാര്യ-പൊതുമേഖല ബാങ്കുകളുടെയും പത്തിൽ ഒന്ന് ബ്രാഞ്ചുകൾ വീതം സ​െൻററുകൾ തുറക്കണമെന്ന് യു.െഎ.ഡി.എ.െഎ നേരത്തേ നിർദേശിച്ചിരുന്നു. ചില ബാങ്കുകൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നീട്ടിയത്. സെപ്റ്റംബർ 30നകം സ​െൻററുകൾ തുടങ്ങാത്ത ബ്രാഞ്ചുകളിൽനിന്ന് 20,000 രൂപ വീതം പിഴയീടാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.