ആലുവ: നടൻ ദിലീപിന് നീതിയും മാനുഷിക പരിഗണനയും നൽകണമെന്നാവശ്യപ്പെട്ട് ആരാധകെൻറ ഏകാംഗ ഉപവാസം. തുരുത്ത് സ്വദേശി സജീഷ് ആയില്യമാണ് ഉപവാസം അനുഷ്ഠിച്ചത്. ആലുവ ഗാന്ധി സ്ക്വയറിലായിരുന്നു പരിപാടി. രാവിലെ കാലടിയിൽനിന്ന് കാൽനടയായി ഏകാംഗ പ്രകടനം ആരംഭിച്ചു. ഒ.ബി.സുദർശനൻ ആലുവ ഹാരമണിയിച്ച് ഉദ്ഘാടനം ചെയ്തു. കാൽനടയാത്ര ആലുവ നഗരം ചുറ്റിയ ശേഷമാണ് ഗാന്ധി സ്ക്വയറിലെത്തിയത്. ദിലീപ് അനുകൂലികൾ വിവിധയിടങ്ങളിൽ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.