മദ്യലഹരിയിൽ സംഘട്ടനം; ബംഗാൾ സ്വദേശി കൊല്ലപ്പെട്ടു

കായംകുളം: മദ്യലഹരിയിൽ ബംഗാളികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കായംകുളം കാക്കനാട്ട് വാടക വീട്ടിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ ഫർഗാന ജില്ലക്കാരനായ സുബംഗറാണ് (28) കൊല്ലപ്പെട്ടത്. നാട്ടുകാരനും സുഹൃത്തുമായ പ്രതി നിർഷൻ ബാലയെ (25) പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാേലാടെയായിരുന്നു സംഭവം. മേസ്തിരി പണിക്കാരായിരുന്ന ഇരുവരും ശനിയാഴ്ച പണിക്ക് പോയിരുന്നില്ല. മൊബൈലിൽ കളിച്ചുകൊണ്ടിരുന്ന നിർഷനെ മദ്യലഹരിയിലായിരുന്ന സുബംഗർ ശല്യപ്പെടുത്തിയതാണ് തർക്കത്തിന് കാരണം. വിലക്കിയിട്ടും ശല്യപ്പെടുത്തൽ തുടർന്നതോടെ പിടിവലിയായി. ഇതിനിടെ ഭിത്തിയിൽ തലയടിച്ച് വീണ സുബംഗറിനെ ഏറെ നേരം കഴുത്തിൽ കുത്തിപ്പിടിച്ചതോടെ അനക്കമില്ലാതായി. സന്ധ്യയോടെ മറ്റു സുഹൃത്തുക്കൾ എത്തിയപ്പോഴും എഴുന്നേൽക്കാതായതോടെ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചു. മദ്യലഹരിയിൽ വീണതാണെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ, സംശയം തോന്നിയ ഡോക്ടർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കി. തിങ്കളാഴ്ച ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. ഇതോടെ നിർഷൻബാലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതവും നടത്തി. സി.െഎ റജി എബ്രഹാമി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.