മെഡിക്കൽ കോളജിലെ ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങൾക്ക്​ പുനർജനി

കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിലെ പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങി. പെരുമ്പാവൂർ ഐ.എൽ.എം എൻജിനീയറിങ് ആൻഡ് ടെക്നോളജി കോളജിലെ എൻ.എസ്.എസ് വിദ്യാർഥികളാണ് ഒരാഴ്ച നീളുന്ന അറ്റകുറ്റപ്പണി നടത്തുന്നത്. ഉദ്ഘാടനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിച്ചു. ഐ.എൽ.എം കോളജ് പ്രിൻസിപ്പൽ ഡോ. കെ.എൽ. ഗിരിദാസ് അധ്യക്ഷത വഹിച്ചു. കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ ജെസി പീറ്റർ, കൗൺസിലർമാരായ വി.എസ്. അബൂബക്കർ, സുൽഫത്ത് ഇസ്മായിൽ, എ.ടി.സി. കുഞ്ഞുമോൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. അനിൽകുമാർ, സഫീഖ് എന്നിവർ സംബന്ധിച്ചു. ഉപേക്ഷിക്കപ്പെട്ട കട്ടിലുകൾ, വീൽ ചെയറുകൾ തുടങ്ങിയവ അറ്റകുറ്റപ്പണി നടത്താനാണ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.