ഏലൂർ: ബിവറേജസ് കോർപറേഷനിൽനിന്ന് മദ്യം വാങ്ങി അനധികൃതമായി വിൽപന നടത്തിവന്ന ആളെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ എൻ.എ.ഡി കോമ്പാറ കാനാംപുറം കിണറ്റിങ്കൽ വീട്ടിൽ ലത്തീഫാണ് (54) അറസ്റ്റിലായത്. പാതാളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഏലൂർ എസ്.ഐ എ.എൽ. അഭിലാഷ്, എ.എസ്.ഐ വർഗീസ് പോൾ, പ്രദീപ്, വിനോദ്, ജൂഡ്, മനോജ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അയ്യങ്കാളിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം- -പി.എം. വേലായുധന്‍ കാക്കനാട്: അയ്യങ്കാളിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. വേലായുധന്‍ ആവശ്യപ്പെട്ടു. അയ്യങ്കാളിയുടെ 155-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.എം.എസ് എറണാകുളം യൂനിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡൻറ് കെ.ആര്‍. സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ് ഫെർണാണ്ടസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് ഉപദേശകസമിതി ചെയര്‍മാന്‍ ടി.വി. ബാബു മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ വി.പി. അജയകുമാര്‍, എം.വി. അനില്‍കുമാര്‍, പി.വി. രാജു, പി.കെ. ജയനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ആരംഭിച്ച ശോഭായാത്ര കാക്കനാട് സമാപിച്ചു. കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.