വഞ്ചി മറിഞ്ഞ് ഒഴുക്കിൽ​െപട്ട യുവാക്കളെ ​രക്ഷപ്പെടുത്തി

കളമശ്ശേരി: പെരിയാറിൽ മീൻ പിടിക്കാൻ ഇറങ്ങിയ യുവാക്കൾ വഞ്ചിമറിഞ്ഞ് ഒഴുക്കിൽെപെട്ടങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഏലൂർ പാതാളം സ്വദേശികളായ ടെൻസി, സീമോൻ എന്നിവരാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് 6.30ഒാടെ പാതാളം റഗുലേറ്റർ കം ബ്രിഡ്ജിന് സമീപം പുഴയിൽ മീൻ പിടിച്ചുകൊണ്ടിരിക്കെയാണ് വഞ്ചി മറിഞ്ഞത്. ഒഴുക്കിൽെപട്ട യുവാക്കൾ സമീപത്ത് കിടന്നിരുന്ന മറ്റൊരു വഞ്ചിയിൽ കയറി. എന്നാൽ, ബ്രിഡ്ജിലെ ഷട്ടറുകൾ തുറന്നിട്ടിരുന്നതിനാൽ ഇൗ വഞ്ചിയും ഒഴുക്കിൽെപട്ടു. ഭാഗ്യം തുണച്ചതിനാൽ വഞ്ചി ഷട്ടറി​െൻറ ഇരുതൂണുകളിൽ ഉടക്കി തടഞ്ഞുനിന്നു. തുടർന്ന് ഫയർഫോഴ്‌സെത്തി പാലത്തിനു മുകളിൽനിന്ന് കയർ ഇട്ടുകൊടുത്ത് യുവാക്കളെ രക്ഷപ്പെടുത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.