മട്ടാഞ്ചേരി: തിരുവോണ ദിനത്തില്‍ കൊച്ചിന്‍ വികസന വേദി അംഗങ്ങള്‍ കുടുംബത്തോടൊപ്പം ഫോര്‍ട്ട്കൊച്ചി ഗുഡ് ഹോപ്പിലെ അഗതികളോടൊപ്പം ഓണം ആഘോഷിച്ചു. രാവിലെ ഗുഡ് ഹോപ്പിലെത്തിയ പ്രവര്‍ത്തകര്‍ അഗതികളോടൊപ്പം അത്തപ്പൂക്കളം തീര്‍ത്തു. തുടര്‍ന്ന് അവര്‍ക്കായി ഗാനമേള, മാജിക്ക് ഷോ, തിരുവാതിര എന്നിവ അവതരിപ്പിച്ചു. തിരുവോണ സദ്യയും കഴിച്ചാണ് വികസന വേദി പ്രവര്‍ത്തകര്‍ മടങ്ങിയത്. പരിപാടി കൊച്ചിന്‍ നൗഷാദ് ഉദ്ഘാടനം ചെയ്തു. കെ.ബി. സലാം അധ്യക്ഷത വഹിച്ചു. എം.എം. സലീം, വി.എം. ഖാദര്‍, ജ്യോതിഷ് രവീന്ദ്രന്‍, കെ.ബി. ജബ്ബാര്‍, അയ്യൂബ് സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ദു ജ്യോതിഷ്, സുജിത്ത് മോഹനന്‍, എന്‍. ശ്രീനിവാസ മല്യ, റജീന, സൗമ്യ, കെ.ബി. അബ്ദു, ഇ.എ. ഫൈസല്‍, എന്‍.കെ. അബ്ദുന്നാസര്‍, പി.കെ. കമറുദ്ദീന്‍, എ.ബി. റസാക്ക് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.