പള്ളുരുത്തി: വീടിനു സമീപം പൊതുറോഡിൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ചോദ്യംചെയ്തതിന് വീടുകയറി ആക്രമിച്ചു. കിഴക്കേ മുണ്ടംവേലിയിലാണ് സംഭവം. പതിനാലോളം യുവാക്കൾ റോഡിൽ കുത്തിയിരുന്ന് മദ്യപിക്കുകയും ഒച്ചവെക്കുകയും ചെയ്യുന്നത് അസഹ്യമായതോടെ ചോദ്യംചെയ്ത ഈപ്പൻ (59), സഹോദരൻ നെൽസൺ (47), സഹോദര ഭാര്യ ജെറ്റ്സി നെൽസൺ (42) എന്നിവരെയാണ് സംഘം മർദിച്ചത്. ഈപ്പെൻറ തലക്കാണ് ഗുരുതര പരിക്ക്. കൈയും ഒടിഞ്ഞിട്ടുണ്ട്. നെൽസെൻറ തലക്ക് അഞ്ച് തുന്നലുകൾ ഇട്ടു. മൂവരും എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തോപ്പുംപടി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.