ഒാണം- ബക്രീദ് സുഹൃദ് സംഗമം മട്ടാഞ്ചേരി: താൻ വിശ്വസിക്കുന്ന മതമാണ് ശ്രേഷ്ഠമെന്ന ചിന്താഗതിയാണ് മതസ്പർധക്ക് കാരണമായി മാറുന്നതെന്ന് ചേർത്തല വിശ്വഗാജി ആശ്രമത്തിലെ സ്വാമി അസ്പർശാനന്ദ. കൊച്ചിൻ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ കരുവേലിപ്പടി രാമേശ്വരം ക്ഷേത്രത്തിലെ ടി.കെ. ഭരതൻ പിള്ള ഹാളിൽ നടന്ന ഓണം-ബക്രീദ് സുഹൃദ് സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണവും വിശ്വാസവും വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നും എല്ലാ മതസ്ഥരും ആത്മസാക്ഷാത്കാരമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൺവീനർ എം.ആർ. നാരായണപ്പണിക്കർ അധ്യക്ഷത വഹിച്ചു. ഫാ. ബെഞ്ചമിൻ തോമസ്, ഫാ. ജോണി ആൻറണി, ഇ.കെ. മുരളീധരൻ മാസ്റ്റർ, ഉസൈബ് വടുതല, കൗൺസിലർ വത്സല ഗിരീഷ്, ഒ.എ. ജമാൽ, എം.എസ്.എ. സലാം, പി.ബി. ഖാലിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.