കൂത്താട്ടുകുളത്തെ മാലിന്യസംസ്‌കരണ പ്ലാൻറ് പ്രവർത്തനം നിലച്ചു

കൂത്താട്ടുകുളം: . നഗരസഭ യോഗങ്ങളില്‍ നിരവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും അവയെല്ലാം നടപ്പാക്കുമെന്ന ഉത്തരങ്ങളും മാത്രമാണ് മൂന്ന് വര്‍ഷമായി ശേഷിക്കുന്നത്. പ്ലാൻറ് വികസനത്തിന് ഫണ്ടുകള്‍ കിട്ടാറായപ്പോഴാണ് പഞ്ചായത്തായിരുന്ന കൂത്താട്ടുകുളത്തെ നഗരസഭയാക്കി ഉയര്‍ത്തിയതെന്നും ഇതുമൂലമാണ് കാലതാമസം നേരിട്ടതെന്നുമാണ് അധികൃതരുടെ കണ്ടെത്തല്‍. 2005-10ല്‍ പ്രസിഡൻറായിരുന്ന എല്‍. വസുമതിയമ്മയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് 2007ല്‍ മാലിന്യസംസ്‌കരണ പ്ലാൻറ് സ്ഥാപിച്ചത്. കൂത്താട്ടുകുളത്തുനിന്ന് ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് ജൈവമാലിന്യം പ്ലാൻറില്‍ നിക്ഷേപിക്കുകയായിരുന്നു ലക്ഷ്യം. കേരള ശുചിത്വ മിഷനില്‍നിന്ന് കൂത്താട്ടുകുളം പഞ്ചായത്തിന് ലഭിച്ച പ്ലാൻറ് കുറച്ച് ദിവസങ്ങൾ മാത്രമാണ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത്. അഞ്ചുലക്ഷം രൂപ ഇതിനുവേണ്ടി ചെലവഴിച്ചിരുന്നു. ഇതിനിടെ പ്രവര്‍ത്തിക്കാത്ത പ്ലാൻറിന് തുക ചെലവഴിച്ചത് ഓഡിറ്റ് സംഘം കണ്ടെത്തി വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. പുറെമനിന്നുള്ള മാലിന്യത്തി​െൻറ വരവ് നിർത്തലാക്കിയാല്‍ കൂത്താട്ടുകുളം ടൗണിലെ മാലിന്യം സംസ്‌കരിക്കാവുന്നതേ ഉള്ളുവെന്നാണ് നഗരസഭ ഭരണസമിതി പറയുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ശരാശരി അഞ്ചുമുതല്‍ 10 ടണ്‍ അധികം മാലിന്യം എത്തുന്നുണ്ട്. തിരുമാറാടി, പാലക്കുഴ, വെളിയന്നൂര്‍, പഞ്ചായത്തുകളില്‍നിന്നുള്ള മാലിന്യവും കൂത്താട്ടുകുളം ടൗണിലെത്തുന്നുവെന്നാണ് നഗരസഭയുടെ കണ്ടെത്തല്‍. പ്ലാൻറിരിക്കുന്ന സ്ഥലം മദ്യപസംഘം രാവും പകലും താവളമാക്കിയിരിക്കുകയാണ്. മാലിന്യ സംഭരണത്തി​െൻറയും സംസ്‌കരണത്തി​െൻറയും ഭാഗമായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും മാലിന്യം ശേഖരിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിരുന്നു. വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മാലിന്യം സംഭരിക്കുകയും ചെയ്തു. ടൗണില്‍ വിവിധ ഭാഗങ്ങളിലുള്ള പൊതുമാലിന്യ സംഭരണികള്‍ ഒഴിവാക്കി പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും നടപ്പുറം റോഡ്, അശ്വതിക്കവല, രജിസ്‌ട്രേഷന്‍ ഓഫിസ് ഭാഗം, െപാലീസ് ക്വാര്‍ട്ടേഴ്‌സ് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കാനും നിര്‍ദേശം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.