കൊച്ചി: ഓണം പ്രമാണിച്ച് എല്ലാവിഭാഗം കാര്‍ഡുടമകള്‍ക്കും 22 രൂപ നിരക്കില്‍ ഒരു കിലോ പഞ്ചസാര സെപ്റ്റംബര്‍ 16 വരെ റേഷൻ കടകളില്‍ ലഭിക്കും. 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്ക് പാരിതോഷികം കൊച്ചി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാരിതോഷികം 1000 രൂപയുടെ ധനസഹായം ജില്ലയില്‍ വിതരണം ചെയ്തു. 2016--'17 സാമ്പത്തിക വര്‍ഷം 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 6277 കുടുംബങ്ങള്‍ക്കാണ് 62,77,000 രൂപ അനുവദിച്ച് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല ഉത്തരവിട്ടത്. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിലാണ് ഏറ്റവുമധികം കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചതെന്ന് ജോയൻറ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ.ജി. തിലകന്‍ അറിയിച്ചു. തയ്യല്‍ തൊഴിലാളി പെന്‍ഷന്‍ അദാലത് ഏഴ്, എട്ട്, 11 തീയതികളില്‍ കൊച്ചി: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസറുടെ കാര്യാലയത്തില്‍ സെപ്റ്റംബർ ഏഴ്, എട്ട്, 11 തീയതികളില്‍ പെന്‍ഷന്‍ ലഭിക്കാത്തവരുടെ പരാതികള്‍ പരിഹരിക്കാൻ പെന്‍ഷന്‍ അദാലത് നടത്തും. പെന്‍ഷന്‍ ലഭിച്ചിട്ടില്ലാത്ത 85 വയസ്സ് കഴിഞ്ഞവര്‍, സ്ഥിരമായി രോഗശയ്യയില്‍ കിടക്കുന്നവര്‍, 80 ശതമാനത്തിലധികം ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നീ വിഭാഗത്തില്‍പെട്ടവര്‍ക്ക് ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ല എന്ന് പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറി (പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറി)യുടെ സാക്ഷ്യപത്രം സഹിതവും മറ്റ് കാരണങ്ങളാല്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ആധാര്‍, സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ (ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് / റേഷന്‍ കാര്‍ഡ്) ബാങ്ക് പാസ്ബുക്ക്, പെന്‍ഷന്‍ ബുക്ക് എന്നിവയുടെ അസ്സലും പകര്‍പ്പുമായി മേല്‍ പറഞ്ഞ ദിവസങ്ങളില്‍ ജില്ല എക്‌സിക്യൂട്ടിവ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.