ആമ്പല്ലൂര്‍: -മണ്ണുത്തി- -ഇടപ്പള്ളി റോഡില്‍ പാലിയേക്കരയില്‍ ടോള്‍ കമ്പനി അടച്ചുകെട്ടിയ ദേശീയപാതയുടെ സമാന്തരമായ മണലി- തലോര്‍ റോഡ് കലക്ടറുടെ നേതൃത്വത്തില്‍ തുറന്നു. ശനിയാഴ്ച വൈകീട്ട് ടോള്‍പ്ലാസ സെൻററിലെത്തിയ കലക്ടര്‍ എ. കൗശിഗന്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷം സമാന്തരപാത തുറക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് എക്സ്കവേറ്ററും ഗ്യാസ് കട്ടറുമെത്തിച്ച് കൂറ്റന്‍ ഇരുമ്പ് റെയിലുകള്‍ അറുത്തു മാറ്റി. മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉള്‍പ്പെടെ വിവിധ രാഷട്രീയ കക്ഷി നേതാക്കള്‍ നടപടിക്ക് സാക്ഷ്യം വഹിച്ചു. ചാലക്കുടി ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദിെൻറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. നേരത്തേ തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമാന്തരപാത പഴയപടി ഗതാഗതത്തിന് തുറക്കാന്‍ തീരുമാനിച്ചിരുന്നു. ജില്ലയിലെ മൂന്നു മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ചര്‍ച്ചയിലായിരുന്നു തീരുമാനം. ഇതുപ്രകാരം കഴിഞ്ഞ ദിവസം ജില്ല ഭരണകൂടം ടോള്‍പ്ലാസ അധികൃതര്‍ക്ക് റോഡ് തുറക്കാന്‍ നിർദേശം നല്‍കി. എന്നാല്‍, നിര്‍ദേശത്തിനെതിരെ കമ്പനി ഹൈകോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിക്കുകയായിരുന്നു. ഹരജി പരിഗണിച്ച ഹൈകോടതി ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കാന്‍ നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.