ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി

പറവൂർ: ഒരാഴ്ച മുമ്പ് മസ്‌കത്തിൽനിന്ന് നാട്ടിലെത്തിയ ചെങ്ങമനാട് ദേശം കുന്നുംപുറം കത്തനാപ്പറമ്പിൽ കുട്ടപ്പ​െൻറ മകൻ സോമനെയാണ് (58) ഒന്നാം തീയതിമുതൽ കാണാതായത്. വിദേശത്തേക്ക് തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റുമായി എത്തിയ സോമൻ ഒന്നാംതീയതി രാവിലെ 11ന് സഹോദരിയോട്‌ ആലുവയിൽ പോയിട്ട് വരാമെന്ന് പറഞ്ഞിറങ്ങിയശേഷം വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ചെങ്ങമനാട് പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.