കൊച്ചി: സഭ സ്ഥാപനങ്ങളിൽ ജോലിക്കും കോഴ്സുകളുടെ പ്രവേശനത്തിനും പണം കൈപ്പറ്റുന്ന പ്രവണത ശരിയല്ലെന്നും ഇത്തരം നടപടി തിരുത്തപ്പെടണമെന്നും സീറോ മലബാർ സിനഡ് ആവശ്യപ്പെട്ടു. അൺ എയിഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് ന്യായമായ വേതനം നൽകേണ്ടത് അനിവാര്യതയാണ്. സീറോ മലബാർ സിനഡിെൻറ പൊതുനിർദേശത്തിെൻറ വെളിച്ചത്തിൽ സഭയുടെ വിദ്യാലയ മാനേജ്മെൻറുകളിൽ പ്രവേശനത്തിനും ജോലിക്കും പണം സ്വീകരിക്കുന്ന പതിവില്ല. എന്നാൽ, ചിലയിടങ്ങളിൽ അത്തരം രീതിയുണ്ടെന്ന് പരാതികളുണ്ട്. വിശ്വാസി സമൂഹം ഒറ്റക്കെട്ടായി ഇത് ഇല്ലാതാക്കണം. വിദ്യാലയങ്ങളുടെ കെട്ടിടനിർമാണത്തിനും പുനരുദ്ധാരണത്തിനും മറ്റ് മാർഗങ്ങളിലൂടെ പണം കണ്ടെത്തണം. സമൂഹത്തിൽ നന്മയുടെയും സത്യത്തിെൻറയും സാക്ഷ്യങ്ങളായി സഭ സ്ഥാപനങ്ങൾ മാറണം. പ്രതിസന്ധി നേരിടുന്ന റബർ കർഷകരോട് സിനഡ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പരിധിയില്ലാത്ത ഇറക്കുമതി മൂലം റബർ കർഷകർക്ക് തങ്ങളുടെ ഉൽപന്നം കുറഞ്ഞ വിലയിൽ വിൽക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടവകതലങ്ങളിൽ ബദൽ കർമപരിപാടികൾ ആവിഷ്കരിക്കണം. റീപ്ലാൻറ് ചെയ്യാറായ റബർ തോട്ടങ്ങളിൽ എണ്ണപ്പന, നാളികേരം, കൊക്കോ, വാഴ, പാവൽ എന്നീ കൃഷികൾ പരീക്ഷിക്കുന്നത് ഉചിതമാണ്. കാർഷിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാറുകളുമായി ചർച്ചകൾ തുടരണം. വന്യമൃഗങ്ങളുടെ ശല്യമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കർഷകർക്കും കൃഷിക്കും സംരക്ഷണം നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണം. ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സമീപത്ത് മദ്യശാല സ്ഥാപിക്കാനുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ച സർക്കാർ തീരുമാനത്തിൽ സിനഡ് ആശങ്ക രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.