സബ് ജൂനിയർ ആൺകുട്ടികളുടെ ടീമിനെ എം. ഹേമന്ദ് നയിക്കും

കൊച്ചി: ആന്ധ്രയിലെ അനന്തപൂരിൽ ഞായറാഴ്ച ആരംഭിക്കുന്ന സബ്ജൂനിയർ ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ (സൗത്ത് സോൺ) പങ്കെടുക്കുന്ന കേരള ടീമിനെ മലപ്പുറം സ്വദേശി എം. ഹേമന്ദ് നയിക്കും. ഗ്രൂപ്പ് ബിയിലേക്ക് സീഡ് ചെയ്ത കേരളം, നാലിന് പോണ്ടിച്ചേരിയുമായും എട്ടിന് ആന്ധ്രയുമായും ഏറ്റുമുട്ടും. കെ. അജ്മൽ (പാലക്കാട്), വി. സിദ്ധാർഥ് (കാസർകോട്), ടി. ജയശങ്കർ (കോഴിക്കോട്) എന്നിവരാണ് ഗോൾ കീപ്പർമാർ. ജി. അഭിജിത്ത് (പാലക്കാട്), നന്ദുകൃഷ്ണ, മുഹമ്മദ് സഹീഫ്, കെ. നിഹാൽ (മലപ്പുറം), എ.എസ്. ആദർശ് (എറണാകുളം), പി.എം. മൃദുൽ (തൃശൂർ) എന്നിവരാണ് പ്രതിരോധ നിരയിൽ. കെ.എഫ്. ഷിഫാസ്, പി.എ. അഭിജിത്ത് (തൃശൂർ), ക്യാപ്റ്റൻ ഹേമന്ദ്, ഷാനിൽ ഷംനാസ് (പാലക്കാട്), ജി.എസ്. അഖിലേഷ് (കൊല്ലം), പി.പി. മുഹമ്മദ് റോഷൽ (കോഴിക്കോട്) എന്നിവരാണ് മധ്യനിരയിലെ കളിക്കാർ. മുന്നേറ്റനിരയിൽ അഭയ് ഷൺമുഖൻ (പാലക്കാട്), നസീഫ് അൻവർ (വയനാട്), ഷിഖിൽ (മലപ്പുറം), ആദിൽ അബ്ദുല്ല (കാസർകോട്), അമിൻ അനൂപ് (തിരുവനന്തപുരം) എന്നിവർ ഉൾപ്പെടുന്നു. സി.എസ്. മാമൻ (ഇടുക്കി) കോച്ച്. മാനേജർ സി.സി. പയസ് (പാലക്കാട്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.