ആലങ്ങാട്: പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിെൻറ നേതൃത്വത്തിൽ നീറിക്കോട്ട് ആരംഭിച്ചു. മൂന്നിന് സമാപിക്കും. കുടുംബശ്രീ യൂനിറ്റുകൾ സ്വന്തമായി നിർമിച്ച പച്ചക്കറികൾ, കുടപ്പൻ, പിണ്ടി, ഓണവിഭവങ്ങൾ, അച്ചാർ, കറിപ്പൊടികൾ, അരിപ്പൊടി, പൂക്കൾ, കരകൗശല വസ്തുക്കൾ, ചട്ടി, കലം, ഫലവൃക്ഷൈത്തകൾ, കൈത്തറി വസ്ത്രങ്ങൾ എന്നിവ ചന്തയിലുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം കാഞ്ചന സോമൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് കുടുംബശ്രീ ചെയർപേഴ്‌സൻ ദീപ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ജഗദീശൻ, അജ സാബു, വി.ബി. ജബ്ബാർ, ജാൻസി ദേവസിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ ഗോപീകൃഷ്ണൻ, മിനി പീയൂസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.