ഓണത്തിരക്കിൽ നഗരം വീർപ്പുമുട്ടി

പറവൂർ: തുടർച്ചയായ മഴക്കുശേഷം മാനം തെളിഞ്ഞതോടെ പറവൂരിൽ അഭൂതപൂർവമായ തിരക്കാണ് ശനിയാഴ്ച അനുഭവപ്പെട്ടത്. പൊട്ടൻതെരുവ് മുതൽ ചേന്ദമംഗലം കലവരെയാണ് ഏറെ തിരക്കനുഭവപ്പെട്ടത്. അരി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾ സഹകരണ സ്ഥാപനങ്ങളും സപ്ലൈകോ മാവേലി സ്റ്റോറുകൾ വഴിയും ലഭ്യമായതിനാൽ വസ്ത്രവ്യാപാര രംഗത്താണ് കൂടുതൽ ഉണർവുണ്ടായത്. പ്രത്യേക ഓഫറുകളുടെ പിൻബലത്തിൽ കൈത്തറി സ്റ്റാളുകളിലും ഗൃഹോപകരണ കച്ചവടകേന്ദ്രങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. സി.പി.എമ്മി​െൻറ ആഭിമുഖ്യത്തിൽ ടൗണിൽ ആരംഭിച്ച വിഷരഹിത ജൈവ പച്ചക്കറി സ്റ്റാൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഏത്തക്കായ, പാവക്ക, കടച്ചക്ക, കുമ്പളം, വെണ്ടക്ക, കുക്കുംബർ, വഴുതന, പടവലം, പീച്ചിൽ, വേപ്പില, മുരിങ്ങക്ക, മുളക്, സവാള, ഉരുളക്കിഴങ്ങ്, ഇഞ്ചി, കാരറ്റ്, തക്കാളി, ചേന മുതൽ തുമ്പ വരെ സ്റ്റാളിൽ ലഭ്യമാണ്. എൽ.പി.ജി സ്കൂൾ ഗ്രൗണ്ടിൽ എൻ.എസ്.എസ് താലൂക്ക് യൂനിയ‍​െൻറ കീഴിലുള്ള വിവിധ മഹിള സ്വാശ്രയ സംഘങ്ങളുടെ പത്ത് സ്റ്റാളുകളിലും തിരക്കുണ്ട്. ഉപ്പേരി, കാളൻ, പായസം, പുളിയിഞ്ചിക്കറിയും കുത്താമ്പുള്ളി വസ്ത്രങ്ങൾ വരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. സപ്ലൈകോ ഓണം ഫെയർ സ്റ്റാളിൽ മിതമായ നിരക്കിൽ ഹോർട്ടികോർപ്പി​െൻറ പച്ചക്കറികളും ഒരുഭാഗത്ത് അരിയും പലവഞ്ജനങ്ങളും വാങ്ങാനും തിരക്കുണ്ട്. കേരള കയർ വികസന വകുപ്പി​െൻറ ഓണം കയർമേളയിലെ ഉൽപന്നങ്ങൾക്ക് കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഉൽപാദനെച്ചലവി​െൻറ പുതിവിലയ്ക്ക് സർക്കാർ റിബേറ്റോടുകൂടിയാണ് വിൽപന. പറവൂർ സഹകരണ ബാങ്കിലും മഹിള സഹകരണ ബാങ്കിലും അരി വാങ്ങാൻ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. ഞായറാഴ്ചയിലെ ഉത്രാടപ്പാച്ചലിൽ അനിയന്ത്രിതമായ തിരക്കനുഭവപ്പെടുമെന്നാണ് കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.