കടുങ്ങല്ലൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാറിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മുപ്പത്തടം പഞ്ചായത്ത് കവലയ്ക്ക് സമീപം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ നീലക്കാറില്‍ എത്തിയ ഒരു സ്ത്രീ അടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വർണപ്പെൻസിലുകൾ കാണിച്ചു വിളിച്ചതായും പല തവണ വേണ്ടെന്നുപറഞ്ഞിട്ടും വീണ്ടും വീണ്ടും വിളിച്ചപ്പോൾ പേടിച്ചു വീട്ടിലേക്ക് ഓടിപ്പോയി വിവരം പറഞ്ഞതായും കുട്ടികൾ പറയുന്നു. ഉടനെ വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴേക്കും കാര്‍ േപായ്ക്കഴിഞ്ഞിരുന്നു. ഒഴിവുകാലമായതിനാല്‍ കളിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് ഇറങ്ങിയ മാഫിയ സംഘമാകാം എന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.