പെരുമ്പാവൂർ: നിരാലംബർക്ക് ആശ്രയമായി ജീവിതം മാറ്റാനും ദൈവഹിതം കാംക്ഷിച്ച് സഹജീവികളോട് കാരുണ്യം ചെയ്യാനും വിശ്വാസികൾ മുന്നോട്ടുവരണമെന്ന് സൽമാനുൽ ഫാരിസി പറഞ്ഞു. വിസ്ഡം േഗ്ലാബൽ ഇസ്ലാമിക് മിഷെൻറ ഭാഗമായി മുജാഹിദ് ദഅ്വ സമിതി മണ്ഡലം കമ്മിറ്റി പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ടൗൺ സലഫി ഈദ്ഗാഹിൽ ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വർത്തമാനകാല സാഹചര്യത്തിൽ നീതിബോധം ദുർബലപ്പെട്ടുവരുന്നതും സാധാരണക്കാരന് നീതി ലഭിക്കാതിരിക്കുന്നതും സമൂഹം ഗൗരവമായി കാണണം. ഇസ്ലാമിക പ്രമാണങ്ങൾ മുറുകെപ്പിടിക്കാൻ വിശ്വാസികൾ തയാറാകണം. വിചാരത്തിന് പകരം വികാരം വിശ്വാസികളെ നയിക്കാൻ ഇടയാവരുത്. ഇസ്ലാം വിരോധം ഉള്ളിൽ വെക്കുന്നവർക്ക് യഥാർഥ േസ്രാതസ്സുകളിൽനിന്ന് മതം പഠിക്കാൻ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.