എടവനക്കാട്: വിശ്വാസികൾ ആഹ്ലാദപൂർവം ഈദുൽ അദ്ഹ ആഘോഷിച്ചു. രാവിലെ പുതുവസ്ത്രങ്ങളണിഞ്ഞും സുഗന്ധദ്രവ്യങ്ങൾ പൂശിയും തക്ബീർ ധ്വനികൾ ഉരുവിട്ട് വിശ്വാസികൾ ഈദുഗാഹുകളിലേക്കും പള്ളികളിലേക്കും പ്രാർഥനക്ക് പുറപ്പെട്ടു. മുൻ പ്രവാചകന്മാരുടെ ജീവിതവിശുദ്ധിയും അർപ്പണവും ജീവിതത്തിെൻറ എല്ലാ മേഖലയിലും പുലർത്തണമെന്ന് ഇമാമുമാർ ഉദ്ബോധിപ്പിച്ചു. എടവനക്കാട് എസ്.പി സഭാ സ്കൂൾ ഗ്രൗണ്ടിലൊരുക്കിയ വൈപ്പിൻ ഈദ്ഗാഹിൽ നിരവധിപേർ പങ്കെടുത്തു. മെഹബൂബ് കൊച്ചി പ്രഭാഷണത്തിനും പ്രാർഥനക്കും നേതൃത്വം നൽകി. മാലിപ്പുറം സ്വതന്ത്ര മൈതാനിയിൽ നദ്വത്തുൽ മുജാഹിദീൻ സംഘടിപ്പിച്ച ഈദ്ഗാഹിന് ഹാഫിസ് അൻസാരി ഇസ്ലാഹി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.