മൂവാറ്റുപുഴ: ഓണനാൾ അടുത്തതോടെ ഓണത്തപ്പനുമായി കാർത്യായനിയമ്മ. നഗരത്തിലെ ഇ.ഇ.സി മാർക്കറ്റ് ജങ്ഷന് സമീപമാണ് ഓണത്തപ്പനെ വിൽപനക്ക് ഒരുക്കിയിരിക്കുന്നത്. നാടിെൻറ വിവിധഭാഗങ്ങളിൽനിന്ന് ഓണത്തപ്പൻ തേടി ആളുകൾ ഇവിടെ എത്തുന്നുണ്ട്. ഓണത്തപ്പനോടൊപ്പം അമ്മിക്കല്ലും ഉരലും ഉലക്കയും വിൽപനക്കുണ്ട്. വാളകം കോളത്തുരുത്തേൽ കാർത്യായനിയമ്മ 35 വർഷമായി മൺപാത്ര നിർമാണത്തോടൊപ്പം ഓണസീസണിൽ തൃക്കാക്കരയപ്പനെ നിർമിച്ച് വിൽക്കുന്നുണ്ട്. ഇത് ലാഭം ഉദ്ദേശിച്ചല്ലെന്നും ആചാരഭാഗമായിട്ടാണെന്നും ഇവർ പറയുന്നു. ഓണനാളിൽ തൃക്കാക്കരയപ്പെൻറ ഇരുഭാഗങ്ങളിലുമായി െവക്കുന്നതിനായാണ് ഉരലും ഉലക്കയും അമ്മിക്കല്ലും നൽകുന്നത്. 100 രൂപയാണ് വില. ചിങ്ങമാസത്തിനു മുമ്പെ നിർമാണമാരംഭിക്കും. കീഴ്മാടുനിന്നാണ് ഇത് നിർമിക്കാനുള്ള മണ്ണ് എത്തിക്കുന്നത്. മണ്ണ് പരുവപ്പെടുത്തിയശേഷം എല്ലാ ദിവസവും രാവിലെ പ്രാർഥനക്കുശേഷം തൃക്കാക്കരയപ്പനേയും ഉരലും ഉലക്കയും അമ്മിക്കല്ലും നിർമിക്കാൻ തുടങ്ങും. നിർമാണം കഴിഞ്ഞശേഷം കാവി കളറിൽ പൂശിയെടുക്കുമ്പോൾ മാത്രമാണ് വിൽപനക്ക് തയാറാകുന്നത്. പണ്ട് തൃക്കാക്കരയപ്പനെ ഓണമടുക്കുമ്പോൾ വീടുകളിൽ എത്തിച്ചുകൊടുക്കുകയായിരുന്നു പതിവ്. 10 വർഷമായി ഇ.ഇ.സി മാർക്കറ്റ് ജങ്ഷനിൽ തുടർച്ചയായി മൺപാത്രത്തോടൊപ്പം ഓണസീസണിൽ തൃക്കാക്കരയപ്പനെയും വിൽപനക്ക് തയാറാക്കും. ഇടുക്കിയിൽ നിന്നടക്കം ഇത് വാങ്ങാൻ സ്ഥിരമായി എത്തുന്നവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.